കൊല്ലം : ഓപ്പറേഷൻ റൈഡർ എന്ന പരിശോധനയുടെ ഭാഗമായി കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ബസ് ഡ്രൈവർമാരെ പിടികൂടി. ഇക്കൂട്ടത്തിൽ കെ എസ് ആർ ടി സി, സ്വകാര്യ, സ്‌കൂൾ ബസ് ഡ്രൈവർമാരും ഉണ്ടായിരുന്നു. (Operation rider in Kollam)
സിറ്റി പൊലീസാണ് പരിശോധന നടത്തിയത്. ബ്രെത്ത് അനലൈസർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഇത്രയും വാഹനങ്ങൾ പിടിയിലായത് ഇന്ന് രാവിലെ 6.30 മുതൽ 8.30 വരെ നടത്തിയ പരിശോധനയിലാണ്.
ഇത് നടത്തിയത് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണിന്‍റെ നിർദേശമനുസരിച്ചാണ്.