ഓപ്പറേഷൻ നുംഖോർ ; അമിത്തിന്റെ അടക്കം 3 വാഹനങ്ങൾ കൂടി പിടിച്ചെടുത്തു |operation numkhor

ഒളിപ്പിച്ച വാഹനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
actor amit chakkalakka
Published on

കൊച്ചി: ഓപ്പറേഷന്‍ നംഖോര്‍ ഭാഗമായി 3 വാഹനങ്ങൾ കൂടി കസ്റ്റംസ് പ്രിവന്റീവ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണം സിനിമാ നടൻ അമിത് ചക്കാലക്കലിന്റേതാണ്. മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടെ കൈവശം ഉണ്ടായിരുന്നതുമാണ്. ഒളിപ്പിച്ച വാഹനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.

നേരത്തെ അമിത് ചക്കാലക്കലിനെ ഉള്‍പ്പടെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ ഇഡി തീരുമാനിച്ചിരുന്നു. 13 മണിക്കൂര്‍ നീണ്ടു നിന്ന പരിശോധനയ്ക്ക് ശേഷമാണ് ദുല്‍ഖറിനെയും പൃഥ്വിരാജിനെയും അമിത് ചക്കാലക്കലിനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ ഇഡി തീരുമാനിച്ചത്. ഇന്നലെ നടന്ന റെയ്ഡില്‍ ലഭിച്ച രേഖകള്‍ പരിശോധിച്ച ശേഷം നോട്ടീസ് നല്‍കാനാണ് തീരുമാനം. കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്.

അതേ സമയം ഭൂട്ടാൻ കാർ കള്ളക്കടത്തിനു പിന്നിൽ കോയമ്പത്തൂരിലെ ഷൈൻ മോട്ടോർസ് എന്ന് സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചതായി ഇ. ഡി വ്യക്തമാക്കി. സതിക് ഭാഷ, ഇമ്രാൻ ഖാൻ എന്നിവരുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com