കൊച്ചി : ഓപ്പറേഷൻ നുംഖോർ വഴി കസ്റ്റംസ് ഇതുവരെയും ഭൂട്ടാനിൽ നിന്നെത്തിച്ച 38 വാഹനങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ഭൂട്ടാനിൽ നിന്നും 150ലേറെ വാഹനങ്ങൾ എത്തിച്ചുവെന്നാണ് കണ്ടെത്തൽ. Operation Numkhor Customs raid in Kerala)
ഇവ വ്യാപകമായി ഒളിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഇവ കണ്ടെത്തനായി പോലീസിൻ്റെയും എം വി ഡിയുടെയും സഹായം കസ്റ്റംസ് തേടി.
കൊച്ചി കുണ്ടന്നൂരിൽ നിന്നും പിടികൂടിയ ഫസ്റ്റ് ഓണർ വാഹനത്തിൻ്റെ ഉടമ മാഹിൻ അൻസാരി ചോദ്യം ചെയ്യലിന് എത്തിയിട്ടില്ല. നടൻ അമിത് ചക്കാലയ്ക്കൽ ഹാജരാക്കിയ കൂടുതൽ രേഖകൾ കസ്റ്റംസ് പരിശോധിക്കുകയാണ്.