Operation Numkhor : 'ഞാൻ വാഹനത്തിൻ്റെ അഞ്ചാമത്തെ ഓണറാണ്, ഡോക്യുമെൻ്റ്സ് എത്തിക്കാൻ ആവശ്യപ്പെട്ടു': ശിൽപ്പ സുരേന്ദ്രൻ

നാലും മൂന്നും ഓണർമാരെ അറിയാമെന്നും ശിൽപ്പ വ്യക്തമാക്കി
Operation Numkhor : 'ഞാൻ വാഹനത്തിൻ്റെ അഞ്ചാമത്തെ ഓണറാണ്, ഡോക്യുമെൻ്റ്സ് എത്തിക്കാൻ ആവശ്യപ്പെട്ടു': ശിൽപ്പ സുരേന്ദ്രൻ
Published on

തിരുവനന്തപുരം : ഓപ്പറേഷൻ നുംഖോർ വഴി പിടിച്ചെടുത്ത വാഹനം വാങ്ങിയത് 2023ൽ ആയിരുന്നുവെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിൽപ്പ സുരേന്ദ്രൻ. കേരള രജിസ്‌ട്രേഷൻ വാഹനമാണ് വാങ്ങിയതെന്നാണ് അവർ പറഞ്ഞത്. (Operation Numkhor customs raid in Kerala)

കഴിഞ്ഞ ദിവസം വിളിച്ച് ഇത് ഫേക്ക് ആണെന്ന് സംശയമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചുവെന്നും, ഡോക്യുമെൻ്റ്സ് എത്തിക്കാൻ ആവശ്യപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.

താൻ വാഹനത്തിൻ്റെ അഞ്ചാമത്തെ ഓണർ ആണെന്നും, നാലും മൂന്നും ഓണർമാരെ അറിയാമെന്നും ശിൽപ്പ വ്യക്തമാക്കി. ഇവരുടെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com