കൊച്ചി : ഭൂട്ടാനിൽ നിന്നും ആഡംബര വാഹനങ്ങൾ നികുതി വെട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തുന്നത് സംബന്ധിച്ചുള്ള ഓപ്പറേഷൻ നുംഖോറിൽ ആദ്യമായി കേരളത്തിൽ നിന്ന് ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു. ഇത് കുണ്ടന്നൂരിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് കണ്ടെത്തിയത്.(Operation Numkhor customs raid in Kerala)
1992 മോഡൽ ലാൻഡ് ക്രൂയിസർ ആണ് പിടിച്ചെടുത്തത്. വാഹനം അസം സ്വദേശിയായ മാഹിൻ അൻസാരിയുടെ പേരിലുള്ളതാണ്. ഇയാൾക്ക് കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ഇടുക്കിയിലും നേരത്തെ പരിശോധന നടന്നിരുന്നു. കസ്റ്റംസ് റെയ്ഡ് ഇന്നും തുടരും. ഇതുവരെയും 38 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.