തിരുവനന്തപുരം : ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തിയ വാഹനങ്ങൾ കണ്ടുപിടിക്കുന്നതിൻ്റെ ഭാഗമായുള്ള ഓപ്പറേഷൻ നുംഖോർ പരിശോധനയിൽ കസ്റ്റംസ് ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ ആണ്. (Operation Numkhor customs raid in Kerala)
150ഓളം വാഹനങ്ങൾ ഉണ്ടെന്നാണ് വിവരം. അന്വേഷണം ഊർജ്ജിതമാക്കി. നടൻ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് നൽകിയേക്കും.
അദ്ദേഹത്തിൻറേതെന്ന് കരുതുന്ന 2 കാറുകൾക്കാണ് തിരച്ചിൽ തുടരുന്നു.