Operation Numkhor : ഓപ്പറേഷൻ നുംഖോർ : ഭൂട്ടാൻ കാർ കള്ളക്കടത്ത് മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കും, കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ED

അതാത് സംസ്ഥാനങ്ങളോട് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെ റദ്ദാക്കാൻ ആവശ്യപ്പെടും.
Operation Numkhor : ഓപ്പറേഷൻ നുംഖോർ : ഭൂട്ടാൻ കാർ കള്ളക്കടത്ത് മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കും, കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ED
Published on

കൊച്ചി : ഓപ്പറേഷൻ നുംഖോർ സംബന്ധിച്ച ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തുന്ന സംഭവത്തിൽ മറ്റു കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തും. വ്യാപക കള്ളപ്പണ ഇടപാടാണ് തട്ടിപ്പിൽ നടന്നിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. (Operation Numkhor Customs raid)

ഇ ഡി ഇക്കാര്യം അന്വേഷിക്കും. കേന്ദ്ര ജി എസ് ടി വിഭാഗം ആണ് ജി എസ് ടി തട്ടിപ്പ് അന്വേഷിക്കുന്നത്. എംബസിയുടെ പേരിലുള്ള വ്യാജ രേഖ ചമയ്ക്കൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും.

വ്യാജ രേഖകൾ ഉണ്ടാക്കിയ കാര്യം സംസ്ഥാന പൊലീസിന് അന്വേഷിക്കാവുന്നതാണ്. അതാത് സംസ്ഥാനങ്ങളോട് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെ റദ്ദാക്കാൻ ആവശ്യപ്പെടും. അതേസമയം, സംഭവത്തിൽ നടൻ ദുൽഖർ സൽമാൻ അടക്കമുള്ളവരോട് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും.

Related Stories

No stories found.
Times Kerala
timeskerala.com