കൊച്ചി : ഭൂട്ടാനിൽ നിന്ന് ആഡംബരകാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ കസ്റ്റംസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്. സിനിമ താരം അമിത് ചക്കാലയ്ക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.(Operation Numkhor customs raid )
അദ്ദേഹം സമൻസ് കൈപ്പറ്റാൻ വിസമ്മതിച്ചു. ഇതേത്തുടർന്ന് വീട്ടിലേക്ക് കയറാനായി കസ്റ്റംസ് പോലീസിനെ വിളിച്ചുവരുത്തി. ഇയാളുടെ കൈവശമുണ്ടായിരുന്നത് ഇന്ത്യൻ എംബസിയുടെയും യുഎസ് കോൺസുലേറ്റിന്‍റെയും പേരിൽ വ്യാജമായി മുൻപ് രജിസ്റ്റർ ചെയ്തിരുന്ന വാഹനങ്ങൾ ആണ്.
ഇയാളുടെ വീട്ടിൽ പരിശോധന തുടരുകയാണ്. അമിതിന്‍റെ അഭിഭാഷകരും വീട്ടിലെത്തി. ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലും പരിശോധന നടന്നു. ദുൽഖറിന്റെ രണ്ടു കാറുകൾ പിടിച്ചെടുത്തുവെന്നാണ് വിവരം.