കൊച്ചി : ഇന്ത്യയിലേക്ക് ഭൂട്ടാനിൽ നിന്നും ഇറക്കുമതി ചെയ്തത് 198 വാഹനങ്ങൾ ആണെന്ന് കണ്ടെത്തൽ. കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്ന കാര്യങ്ങൾ അധികൃതർ പരിശോധിച്ച് വരികയാണ്. 198 വാഹനങ്ങൾ ഇറക്കുമതി വാഹന ഡീലര്‍മാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്. (Operation Numkhor customs raid)
മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം നടത്തുമെന്നാണ് വിവരം. 20 വാഹനങ്ങൾ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി പിടിച്ചെടുത്തു. ഇവ കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് ഓഫിസിൽ എത്തിക്കും. 7 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനങ്ങൾ വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. നാഷണൽ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രൽ സിൽക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണിവർ. അതേസമയം, അന്വേഷണത്തിൻ്റെ ഭാഗമായി നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിലും കസ്റ്റംസ് റൈഡ് നടത്തി.