
എറണാകുളം: ഭൂട്ടാനിൽ നിന്നുള്ള വാഹനകടത്തിലെ ഇടനിലക്കാർ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചു(Operation Namkhor). മൂവാറ്റുപുഴ സ്വദേശി മാഹിന്റെ മൊഴിയിൽ നിന്നാണ് നിർണായക വിവരം കസ്റ്റംസിന് ലഭിച്ചത്.
ഇതോടെ വാഹനക്കടത്തിൽ കസ്റ്റംസിന് ഉദ്യോഗസ്ഥർ കേരളാ പോലീസിന്റെ സഹായം തേടി. വാഹങ്ങളുടെ നമ്പർ അടക്കം കസ്റ്റംസ് കേരളാ പോലീസിന് കൈമാറിയതായാണ് വിവരം.
സംഭവത്തെ തുടർന്ന് അതിർത്തികളിലെ ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.