ഓപ്പറേഷന്‍ ഡി-ഹണ്ട്: അറസ്റ്റ് ചെയ്തത് 232 പേരെ; 0.0253 കിഗ്രാം എം.ഡി.എം.എ, 7.315 കി.ഗ്രാം കഞ്ചാവ് , 159 കഞ്ചാവ് ബീഡി പിടികൂടി

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന്റെ പേരിൽ 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Mahal committees against drug usage
Published on

ഓപ്പറേഷന്‍ ഡി-ഹണ്ടിനോട്‌ അനുബന്ധിച്ച് ഇന്നലെ (മാര്‍ച്ച് 22) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2703 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന്റെ പേരിൽ 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

232 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0253 കിഗ്രാം), കഞ്ചാവ് (7.315 കി.ഗ്രാം), കഞ്ചാവ് ബീഡി (159 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 22ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com