

തിരുവനന്തപുരം: ലഹരിവസ്തുക്കളുടേയും എംഡിഎംഎ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ ഡിഹണ്ട് സ്പെഷ്യല്‍ ഡ്രൈവ് ഒരു മാസം പിന്നിടുന്നു. സംസ്ഥാനവ്യാപകമായി 70277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 7307 പേരെ പിടിയിലാക്കി. ഈ കേസ്സുകളില്‍ മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (3.952 കി.ഗ്രാം), കഞ്ചാവ് (461.523 കി.ഗ്രാം), കഞ്ചാവ് ബീഡി (5132 എണ്ണം) എന്നീ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.