
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ 254 പേർ അറസ്റ്റിലായി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
29.1 ഗ്രാം എംഡിഎംഎ, 6.71 കിലോഗ്രാം കഞ്ചാവ്, 177 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി 5544 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.