
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി സ്പെഷ്യല്‍ ഡ്രൈവ് നടന്നു(Operation D Hunt).
മയക്കുമരുന്ന് വസ്തുക്കളുടെ വ്യാപനം തടഞ്ഞ് സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി നടത്തിയ കർശന പരിശോധനയിൽ 137 പേരെ അറസ്റ്റ് ചെയ്യുകയും 2135 പേരെ വില്‍പ്പന സംശയിച്ച് പരിശോധിക്കുകയും ചെയ്തു.
131 കേസുകളാണ് നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ പക്കൽ നിന്നും എം.ഡി.എം.എ ഉൾപ്പടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് കണ്ടുകെട്ടി.