തിരുവനന്തപുരം : ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കുടുങ്ങിയത് നിരവധി ഉദ്യോഗസ്ഥർ. ഗൂഗിൾ പേ വഴിയും നേരിട്ടുമൊക്കെ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. (Operation Clean Wheels in Kerala)
112 ഉദ്യോഗസ്ഥർക്ക് നേർക്കാണ് നടപടി. 40 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കും. 72 പേർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്‌തു.