ഓപ്പൺ നോമിനേഷൻ: ഡബിൾ മീനിങ് വാക്കുകൾ ഉപയോഗിക്കുന്നു; നെവിനെ നോമിനേറ്റ് ചെയ്ത് ഷാനവാസ് - പ്രമോ പുറത്ത് | Bigg Boss

ഒരു പ്രശ്നം വച്ചിട്ട് ഒരാളെ വ്യക്തിപരമായി ഹത്യ ചെയ്യാൻ താൻ കൂട്ടുനിൽക്കില്ല, ഷാനവാസിനെ നോമിനേറ്റ് ചെയ്ത് അഭിലാഷ്
Bigg Boss
Published on

ബിഗ് ബോസ് ഹൗസിൽ ഓപ്പൺ നോമിനേഷൻ. ദ്വയാർത്ഥപരമായ വാക്കുകൾ ഉപയോഗിക്കുന്നതിനാൽ നെവിനെ നോമിനേറ്റ് ചെയ്യുന്നു എന്ന് ഷാനവാസ് പറഞ്ഞത് മറ്റ് മത്സരാർഥികളിൽ അസ്വാരസ്യമുണ്ടായി. അങ്ങനെയെങ്കിൽ, താൻ ഷാനവാസിനെ നോമിനേറ്റ് ചെയ്യുകയാണെന്ന് കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ അഭിലാഷ് പറഞ്ഞു. ഇതിൻ്റെ പ്രമോ പുറത്തുവന്നിട്ടുണ്ട്.

ഇത്തവണ ഓപ്പൺ നോമിനേഷൻ ആണെന്ന് ബിഗ് ബോസ് അനൗൺസ് ചെയ്യുന്നു. തുടർന്ന് അക്ബർ ഖാനാണ് വരുന്നത്. അക്ബർ ലക്ഷ്മിയെ നോമിനേറ്റ് ചെയ്യുന്നു. ജിസേൽ ബിന്നിയെ നോമിനേറ്റ് ചെയ്യുന്നുണ്ട്. പക്ഷേ, ഓപ്പൺ ആയിട്ടല്ല. കൺഫഷൻ റൂമിൽ ഇരുന്നാണ്. ഇതിൻ്റെ കാരണം വ്യക്തമല്ല. കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതാണ് ജിസേൽ കാരണമായി പറയുന്നത്. ജിസേലിൻ്റെ ബോഡിഗാർഡായി നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബിന്നി ആര്യനെ നോമിനേറ്റ് ചെയ്യുന്നു.

ഇതിന് ശേഷമാണ് ഷാനവാസ് വരുന്നത്. താൻ ഇത്രയും കാലം പറയാതിരുന്നൊരു കാര്യമുണ്ട് എന്ന് പറഞ്ഞ് ഷാനവാസ് തുടങ്ങുന്നു. “ഒരുപാട് തവണ ഡബിൾ മീനിങോടുകൂടി എന്നോട് സംസാരിച്ചിട്ടുണ്ട്. ഇതിനകത്ത് നിൽക്കാൻ അർഹനല്ല എന്നുള്ളതിൽ ഞാൻ പറയുന്നു, നെവിൻ”. ഷാനവാസിൻ്റെ നോമിനേഷന് ശേഷമാണ് അഭിലാഷ് എത്തുന്നത്. ഇന്ന് നടന്ന ഒരു പ്രശ്നം വച്ചിട്ട് ഒരാളെ വ്യക്തിപരമായി ഹത്യ ചെയ്യാൻ താൻ കൂട്ടുനിൽക്കുന്നില്ലെന്നും ഷാനവാസിനെ നോമിനേറ്റ് ചെയ്യുന്നു എന്നും അഭിലാഷ് പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com