
റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട് : വാഴക്കാട് ഫാമിലി ഹെൽത്ത് സെന്ററിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒ പി സംവിധനം താഴെ നിലയിലേക്ക് മാറ്റണമെന്ന് ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ കൂട്ടായിമയായ പരിവാർ വാഴക്കാട് ആവശ്യപ്പെട്ടു .ശാരീരികവെല്ലുവിളി നേരിടുന്നവരും കിടപ്പുരോഗികകളയവർക്കും മുകളിലെ നിലയിലേക്കെത്തുക എന്നത് വളരെ ഏറെ പ്രയാസമാണ് ഡോക്ടർ മാരെ കാണാനും വളരെ ഏറെ പ്രയാസമാണെന്ന് പരിവാർ പ്രതിനിധികൾ .പേരിന് ലിഫ്റ്റും റാമ്പും ഉണ്ടെങ്കിലും രണ്ടും ഉപയോഗത്തിലില്ല റാമ്പ് വഴി രോഗികളെ മുകളിലേക്ക് എത്തിക്കാനോ രക്ഷിതാക്കളെ സഹായിക്കാനോ രോഗികളുടെ കൂട്ടിരിപ്പുകാരെ സഹായിക്കാനോ നിലവിൽ ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരില്ല ലിഫ്റ്റിന്റെ ഉപയോഗം ആശുപത്രി തുടങ്ങിയതുമുതൽ ലഭ്യമല്ല ഇതുവരെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത് വൈദ്യുതി ലോഡ് എടുക്കാത്തതിനാൽ പുതിയ ട്രാന്സ്ഫോര്മര് എത്തണം എന്നുള്ളതായിരുന്നു എന്നാൽ ട്രാസ്‌ഫോർമേർ വന്നിട്ടും പഴയ പടിതുടരുകയാണ് ദിവസവും നിരവധി രോഗികളാണ് ആശുപത്രിയിൽ എത്തുന്നത് ഇതിനിടയിൽ പ്രായമുള്ളവരും ഗർഭിണികളും ഭിന്നശേഷിക്കാരും എത്തുന്നു ഇവർ വളരെപ്രയാസപെട്ടാണ് മുകളിലത്തെ നിലയിലെത്തുന്നത്.നിരവധി തവണ അധിഗ്രിതരോട് പരാതികളുന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല എന്ന് രോഗികളുടെ കൂട്ടിഇരുപ്പുകാർ പറയുന്നു. പ്രത്യേക ഫണ്ട് ഉപയോഗിച്ച ഇന്ത്യയിൽ തന്നെ മാതൃക ആയൊരു ഫാമിലി ഹെൽത്‌സെന്റർ ആണ് വാഴക്കാട്ടെ ആരോഗ്യ കേന്ദ്രം. നിലവിൽ പരിപാലനം പഞ്ചായത്തിനാണെങ്കിലും ജില്ലാആരോഗ്യവകുപ്പിൽനിന്നും അനുമതികിട്ടിയാൽ മാത്രമേ നിലവിലുള്ള ആശുപത്രിയിലെ പരിശോധനാസംവിധാനം താഴെ നിലയിലേക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളു എന്നാണ് ആരോഗ്യ വകുപ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടയിൽ വാഴക്കാട് പഞ്ചായത്തുപ്രസിഡന്റ് സാമൂഹികമാധ്യമം മുകേനെ മുകളിൽനിന്ന് ഒപി സംവിദാനം താഴെ നിലയിലേക്ക് മാറ്റണമോ മാറ്റേണ്ടതില്ലയോ എന്നത് സർവേ നടത്തുകയാണ്