പാലക്കാട് : ഒൻപത് വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ പാലക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ കെ ജി എം ഒ എ പ്രഖ്യാപിച്ച ഒ പി ബഹിഷ്‌കരണം മാറ്റി. (OP boycott withdrawn by KGMOA at Palakkad Taluk Hospital )
സർക്കാരിൽ നിന്നും ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം. വിഷയം വിദഗ്ദ്ധ സമിതി പരിഗണിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.
ഡോക്ടർമാർക്ക് വീഴ്ച ഇല്ലെന്നാണ് ഡോക്ടർമാരുടെ സംഘടനയും ആശുപത്രി അധികൃതരും പറഞ്ഞത്. എന്നാൽ, പെൺകുട്ടിയുടെ കുടുംബം നിലപാടിൽ ഉറച്ച് നിന്നു.