കൊച്ചി : ഊന്നുകൽ കൊലപാതകക്കേസ് പ്രതി പിടിയിൽ. മുഖ്യപ്രതിയായ രാജേഷ് ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാൾ കൊലപ്പെടുത്തിയത് ശാന്ത എന്ന 61കാരിയെയാണ്. (Oonnukal murder case)
മറൈൻ ഡ്രൈവിൽ വച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യൽ നടത്തി.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.