കൊച്ചി : ഊന്നുകൽ കൊലപാതകക്കേസിൽ മുഖ്യപ്രതി ശാന്തയുടെ ആൺസുഹൃത്ത് ആണെന്ന് പറഞ്ഞ് പോലീസ്. രാജേഷ് ആണ് മുഖ്യപ്രതിയെന്ന് പോലീസിനെ കണ്ടെത്താൻ സഹായിച്ചത് ഫോൺ സംഭാഷണങ്ങളും, സി സി ടി വി ദൃശ്യങ്ങളുമാണ്. (Oonnukal Murder case)
ഇയാൾ ഒളിവിലാണ്. പ്രതിയുടെ കാറും മോഷണം പോയ സ്വർണ്ണാഭരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.