കോട്ടയം : മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് 2 വർഷം. കെ പി സി സിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇത് രാവിലെ പത്ത് മണിക്ക് തുടങ്ങും. (Oommen Chandy memorial day)
സ്‌മൃതി സംഗമം ഉദ്‌ഘാടനം ചെയ്യുന്നത് രാഹുൽ ഗാന്ധിയാണ്. ചടങ്ങിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 10 വീടുകളുടെ താക്കോൽദാനം നടക്കും.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ കേൾവി പരിമിതി നേരിടുന്ന കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാം ഭാഗത്തിനും തുടക്കമാകും.