
ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച പുറത്താകുന്നത് ബിന്നി ആണെന്ന് അഭ്യൂഹങ്ങൾ. ഇന്ന് നടക്കുന്ന എവിക്ഷനിൽ അക്ബർ, ബിന്നി, ലക്ഷ്മി എന്നിവരാണ് അവസാനത്തെ ഭാഗ്യപരീക്ഷണത്തിൽ ഉൾപ്പെട്ടത്. ഇതിൽ നിന്ന് ബിന്നി പുറത്താവുമെന്ന് ചില സോഷ്യൽ മീഡിയ പേജുകൾ പോസ്റ്റ് ചെയ്യുന്നു.
ഷാനവാസ്, അനീഷ്, നെവിന്‍, അനുമോള്‍, സാബുമാന്‍, അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷനിൽ ഉൾപ്പെട്ടിരുന്നത്. ക്യാപ്റ്റനായ ആദിലയ്ക്കൊപ്പം നൂറ, ആര്യൻ എന്നിവരും എവിക്ഷനിൽ നിന്ന് രക്ഷപ്പെട്ടു. ഇവരിൽ ഷാനവാസും അനീഷും ഇന്നലെ തന്നെ സേവായിരുന്നു. ബാക്കി ആറ് പേരാണ് ഇന്ന് എവിക്ഷനിൽ ഉൾപ്പെട്ടിരുന്നത്. ഇവരിൽ നിന്ന് മൂന്ന് പേർ സേവായെന്ന് ഇന്ന് പുറത്തുവന്ന പ്രൊമോയിൽ സൂചനയുണ്ടായിരുന്നു. നെവിൻ, അനുമോൾ, സാബുമാൻ എന്നിവർ വീട്ടിൽ തുടരുമെന്നായിരുന്നു പ്രൊമോയിലെ സൂചന. അക്ബർ, ലക്ഷ്മി, ബിന്നി എന്നിവരെയാണ് അവസാന വട്ട നോമിനേഷനിൽ കാണാൻ കഴിഞ്ഞത്. ഈ മൂന്ന് പേരിൽ നിന്ന് പുറത്തുപോവുക ബിന്നിയാവുമെന്നാണ് അഭ്യൂഹം.
ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർത്ഥിയാണ് ബിന്നി. ആദ്യ ആഴ്ചകളിൽ ചില മോശം അഭിപ്രായങ്ങളുയർന്നെങ്കിലും പിന്നീട് ബിന്നി തൻ്റെ ഗെയിം മെച്ചപ്പെടുത്തി. ഹൗസ് ക്യാപ്റ്റനായ ബിന്നിയ്ക്ക് ബിഗ് ബോസ് നൽകിയ പ്രത്യേക അധികാരത്തിലൂടെ ഭർത്താവ് നൂബിൻ ജോണിയെ ഹൗസിൽ ഒരാഴ്ച നിർത്താനും സാധിച്ചു. ഫാമിലി വീക്കിലായിരുന്നു ഇത്. ചൈനയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ബിന്നി സെബാസ്റ്റ്യൻ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയാണ്. ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയാണ് ബിന്നി അഭിനയത്തിൽ ശ്രദ്ധേയയായത്.