മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം; പരിശോധന ശക്തമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

malinyamuktha keralam
Published on

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലാ ഇന്റേണൽ വിജിലൻസ് സ്ക്വാഡ് മുതുകുളം ബ്ലോക്ക്‌, ചെങ്ങന്നൂർ ബ്ലോക്ക്‌, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 55000 രൂപയാണ് പിഴ ചുമത്തിയത്. മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കൽ, പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യൽ, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് ജില്ല ഇന്റേണൽ വിജിലൻസ് സ്ക്വാഡ് കണ്ടെത്തിയത്. സ്വകാര്യ വ്യക്തി, ആശുപത്രി, പൊതുമേഖല സ്ഥാപനം, നാല് സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് നിയമലംഘനം നടത്തിയതിന് പിഴ ചുമത്തിയത്. 35 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ചു കിലോ ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. മാർച്ച് 31ന് മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് ഇന്റേണൽ വിജിലൻസ് സ്ക്വാഡ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com