
ആലപ്പുഴ : ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ട് ആലപ്പുഴ സ്വദേശി. ലാഭം നേടാമെന്ന് പറഞ്ഞ് ഇയാളിൽ നിന്നും പ്രതികൾ തട്ടിയത് 25.5 ലക്ഷം രൂപയാണ്. (Online trading scam in Alappuzha)
ഇതിൽ നിന്നും 10.86 ലക്ഷം സൈബർ ക്രൈം പോലീസ് ഉടനടി തിരികെ പിടിച്ചു. ജൂണിലായിരുന്നു സംഭവം നടന്നത്. വ്യാജ ആപ്പിലൂടെ പ്രതികൾ പറഞ്ഞ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണം അയച്ച് നൽകുകയായിരുന്നു.