

വൈത്തിരി: അക്കൗണ്ട് ഉടമ അറിയാതെ ബാങ്കിൽ നിന്ന് ഓൺലൈൻ വഴി 1,40,000 രൂപ ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പ്. വൈത്തിരി അജന്ത സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗവും ജില്ല സെക്രട്ടറിയുമായ സോമസുന്ദരനാണ് തട്ടിപ്പിനിരയായത്. ഫോൺ ഹാക്ക് ചെയ്ത ശേഷം പണം ട്രാൻസ്ഫർ ചെയ്തതായാണ് കരുതുന്നത്.
ഇന്ന് ഗൂഗിൾ പേ വഴി പണം അയക്കാൻ നോക്കിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്കാണ് രണ്ടു പ്രാവശ്യമായി പണം അക്കൗണ്ടിൽ നിന്ന് പോയത്. ബാങ്കിലും സൈബർ സെല്ലിലും സോമസുന്ദരൻ പരാതി നൽകി.