തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈനായി മദ്യ വിൽപ്പന നടത്താനുള്ള ഡോർ ഡെലിവറി ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണ. ഇതോടെ ബെവ്‌കോ ശുപാർശ അംഗീകരിക്കില്ല. (Online liquor sales in Kerala)
സർക്കാരിൻ്റെ നിലപാട് തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്നാണ്. വീട്ടിലേക്ക് മദ്യം എത്തുന്നതിൽ ബാർ ഉടമകളും എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇത്തരത്തിലൊരു ശുപാർശയുമായി ബെവ്‌കോ രംഗത്തെത്തിയത്.
ബെവ്‌കോ എം ഡി ഇത് സംബന്ധച്ച വിശദമായ ശുപാർശ സർക്കാരിന് സമർപ്പിച്ചിരുന്നു. സ്വിഗ്ഗിയടക്കമുള്ള കമ്പനികൾ ഇതിൽ താൽപര്യവും അറിയിച്ചു.