Liquor : മദ്യ വിൽപ്പന ഇനി ഓൺലൈനായി : ഒറ്റത്തവണ 3 ലിറ്റർ മദ്യം വാങ്ങാം

സ്വിഗ്ഗി കമ്പനി പദ്ധതിയോട് താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
Online Liquor Sale in Kerala
Published on

തിരുവനന്തപുരം : ഓൺലൈനായി മദ്യം ബുക്ക് ചെയ്യുന്നവർക്ക് അത് വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്ന് ശുപാർശ. ഇത് ബിവറേജസ് കോർപ്പറേഷൻറേതാണ്. ബെവ്കോ ഇതിനായുള്ള മൊബൈൽ ആപ്പ് നിർമ്മിക്കുന്ന പ്രവർത്തനങ്ങളിലാണ്. (Online Liquor Sale in Kerala)

സ്വിഗ്ഗി കമ്പനി പദ്ധതിയോട് താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് 3 വർഷമായി സർക്കാരിന് ശുപാർശ നൽകുന്നുണ്ട്. 23 വയസ് പൂർത്തിയായവർക്ക് മാത്രമായിരിക്കും മദ്യം നൽകുന്നത്. ഇക്കാര്യം തിരിച്ചറിയൽ കാർഡുകൾ നോക്കി ഉറപ്പാക്കും.

ഒരു തവണ 3 ലിറ്റർ മദ്യം ഓർഡർ ചെയ്യാവുന്നതാണ്. മദ്യവിതരണത്തിനായി കൂടുതൽ കമ്പനികൾ രംഗത്തെത്തിയാൽ ടെണ്ടർ വിളിക്കും. വിതരണ കമ്പനിക്കായിരിക്കും മദ്യ വിതരണത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം. ബെവ്‌കോയുടെ നിർദേശം സർക്കാർ പരിഗണിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Related Stories

No stories found.
Times Kerala
timeskerala.com