

വരാനിരിക്കുന്ന കീം, നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷകൾക്കായി ഓൺലൈൻ ക്രാഷ് കോഴ്‌സുകൾ തുടങ്ങി സൈലം. ജനുവരി മാസാവസാനം വരെ ക്‌ളാസുകൾ ഉണ്ടാകും. 4,750 രൂപയ്ക്കാണ് കോഴ്സ് ലഭ്യമാകുന്നത്. ഡിസംബർ/ജനുവരി മാസങ്ങളിൽ തുടങ്ങാനിരിക്കുന്ന പ്ലസ് ടു ഓൺലൈൻ റിവിഷൻ ബാച്ചിലേക്ക് സൗജന്യ പ്രവേശനവും ഇതോടൊപ്പം ലഭിക്കും. ഇപ്പോൾ അഡ്മിഷൻ എടുക്കുന്നവർക്ക് അടുത്തവർഷം മാർച്ചിൽ കീം, നീറ്റ് പരീക്ഷകൾക്ക് തൊട്ടുമുൻപ് തുടങ്ങുന്ന ഒരു മാസത്തെ ഓൺലൈൻ ക്രാഷ് കോഴ്‌സിലേക്കും പ്രവേശനം സൗജന്യമായിരിക്കും.
നവംബർ 30 വരെ 10% അധിക ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. ദിവസേനയുള്ള ലൈവ്, റെക്കോർഡഡ് ക്‌ളാസുകളും ആഴ്ചതോറും പരീക്ഷകളും നോട്ടുകളും ഉൾപ്പെടുന്നതാണ് എല്ലാ പാക്കേജുകളും. നീറ്റിന്റെ ക്രാഷ് കോഴ്‌സിൽ ചേരുന്നവർക്ക് പേഴ്സണൽ മെന്റർഷിപ്പും സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ എ.ഐ സംവിധാനത്തിന്റെ സഹായവും ലഭിക്കും. മാർച്ചിൽ തുടങ്ങാനിരിക്കുന്ന കീം, നീറ്റ് ഓഫ്‌ലൈൻ ക്രാഷ് കോഴ്‌സുകളുടെ അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. അതിൽ അഡ്മിഷൻ എടുക്കുന്നവർക്ക് ഓൺലൈൻ ക്‌ളാസുകളും ഫ്രീയായിരിക്കുമെന്ന് സൈലം മാനേജ്‌മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 6009 100 300.