
മലപ്പുറം: മഞ്ഞപിത്തം ബാധിച്ച് കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്(jaundice). മാതാപിതാക്കൾ ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
മാത്രമല്ല; കുഞ്ഞിന് ഒരു വയസ്സിന്റെ പ്രതിരോധ കുത്തിവയ്‌പ്പുകൾ ഒന്നും എടുത്തിട്ടില്ലെന്നും ആരോപണം ഉയർന്നു വന്നിട്ടുണ്ട്. ഇതൊക്കെയാണ് പോലീസിനെ കേസെടുക്കാൻ നിർബന്ധിതരാക്കിയത്. അതേസമയം കുഞ്ഞിന്റെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റുമാർട്ടം ചെയ്യാനല്ല സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.