

മലപ്പുറം: ചങ്ങരംകുളത്ത് കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകൻ അസ്‌ലം നൂഹാണ് മരണപ്പെട്ടത്.(One-year-old boy died after getting a stone stuck in his throat while playing)
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്‌ലം. ഇതിനിടെ മണ്ണും കല്ലും കുട്ടി വായിലിടുകയായിരുന്നു.
കുട്ടി കല്ല് വായിലിടുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ ഓടിയെത്തി കല്ലുകൾ പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ഒരു കല്ല് തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.