മലപ്പുറം : ഒരു വയസും രണ്ടു മാസവും പ്രായമുള്ള കുഞ്ഞിൻ്റെ മരണത്തിന് കാരണമായത് മഞ്ഞപ്പിത്തത്തിനുള്ള ചികിത്സ വൈകിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം. (One-year-old baby died in Malappuram)
നവാസ്-ഹിറ ഹറീറ ദമ്പതികളുടെ മകനായ ഇസെന്‍ ഇര്‍ഹാന്‍ ആണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നിഷേധിച്ചതിനാലാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണം ഉയർന്നതിനാലാണ് മറവു ചെയ്ത മൃതദേഹം വീണ്ടുമെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. പിന്നാലെ വീണ്ടും ഖബറടക്കി. ഹിറ വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.