
ബിഗ് ബോസിലെ വാരാന്ത്യ എപ്പിസോഡിലെ എവിക്ഷനിൽ ഇത്തവണ അപ്രതീക്ഷിതമായി വീടിനോട് വിട പറഞ്ഞത് റെന ഫാത്തിമയാണ്. വോട്ടിൻ്റെ പശ്ചാത്തലത്തിലായിരുന്നു റെനയുടെ എവിക്ഷൻ നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് റെന ഫാത്തിമ. ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പലതിലും റെന ആര്യനും എവിക്ടായി എന്നായിരുന്നു വന്ന വിവരം. എന്നാൽ റെന ഫാത്തിമ മാത്രമാണ്
ഇത്തവണ വാരാന്ത്യ എപ്പിസോഡിൽ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് സംഭവിച്ചത്. വൈൽഡ് കാർഡ് മത്സരാർഥികൾ എത്തിയപ്പോൾ നൽകിയ പണിയിൽ അക്ബറിന് ഷോയിൽ മുഴുവൻ ക്യാപ്റ്റനാകാൻ സാധിക്കില്ലെന്നതും, അനീഷിന് നോമിനേഷൻ പവർ ഇല്ലാതാകുന്നതുമായിരുന്നു . ഇത് രണ്ടും മോഹൻലാൽ എത്തിയ വാരാന്ത്യ എപ്പിസോഡിൽ മറ്റൊരു ഗെയിമോടെ തിരിച്ച് നൽകിയതും പ്രേക്ഷകരുടെ പിന്തുണ കൂട്ടി. എല്ലാ മത്സരാർഥികളും ഇതുവരെ തങ്ങൾക്ക് ബിബി വീട്ടിലുണ്ടായ പ്രശ്നവും അതിനവർക്കുണ്ടായ വിഷമവും പങ്കു വെച്ചിരുന്നു. തങ്ങൾക്ക് ആ പ്രശ്നങ്ങളിലുണ്ടായ കുറ്റബോധവും മത്സാരാർഥികൾ പറഞ്ഞു.
അതിനിടയിൽ, എവിക്ഷൻ പ്രക്രിയ നടക്കുമ്പോൾ നൂറയും, അനുമോളും ഗാർഡൻ ഏരിയയിലേക്ക് വന്നതിനെ മോഹൻലാൽ ചോദ്യം ചെയ്യുകയും. ബിഗ് ബോസ് തന്നെ തീരുമാനിക്കാൻ പറഞ്ഞ് എവിക്ഷനിൽ നിന്നും മാറി നിൽക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ എവിക്ഷൻ കാർഡ് എടുക്കാനെത്തിയ അക്ബർ അവാസനമായി നിന്നിരുന്ന ലക്ഷ്മിയുടെയും, റെനയുടെയും കാർഡ് ആണ് എടുത്തത്. അതിൽ ലക്ഷ്മി സേവ് ആകുകയും, റെന എവിക്ടാവുകയും ആയിരുന്നു.