
മലപ്പുറം: പെരിന്തൽമണ്ണയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾക്ക് ജീവൻ നഷ്ടമായി(waterfall). രണ്ടുപേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലാണ് സംഭവം നടന്നത്.
അപകടത്തിൽ, വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദീൻ(40) ആണ് ജീവൻ നഷ്ടമായത്. പഴയിടത്ത് സുഹൈൽ(24), ഷഹജാദ്( ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവം നടന്ന ഉടൻ തന്നെ ഇരുവരെയും നാട്ടുകാർ പെരിന്തൽമണ്ണആശുപത്രിയിൽ പ്രവേശിപ്പിച്ചു.