കരമന കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ | Murder

അജീഷിനെ ചോദ്യം ചെയ്തുവരികയാണ്
One person in custody on Karamana murder case
Published on

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിലായി. കരുമം സ്വദേശി അജീഷാണ് കരമന പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്.(One person in custody on Karamana murder case )

കുടുംബവഴക്കിനെ തുടർന്നാണ് ഇന്നലെ രാത്രി ഷിജോ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ രണ്ട് യുവാക്കൾക്കാണ് ഇടഗ്രാമത്ത് കുത്തേറ്റത്. കുത്തേറ്റവരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഷിജോ ആണ് കൊല്ലപ്പെട്ടത്, കസ്റ്റഡിയിലുള്ളത് അജീഷ് ആണ്. അജീഷും രണ്ട് സുഹൃത്തുക്കളുമാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഒരു ബന്ധുവിനൊപ്പമാണ് അജീഷ് കരമന സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി അജീഷിനെ ചോദ്യം ചെയ്തുവരികയാണെന്ന് കരമന പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com