പത്തനംതിട്ട : തിരുവല്ലയിൽ ഒന്നര ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി. സംഭവത്തിൽ ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി പ്രവീൺ പ്രസാദ് അറസ്റ്റിലായത്.
വീട് വാടകയ്ക്ക് എടുത്ത് പുകയില ഉൽപ്പന്നങ്ങൾ മൊത്തക്കച്ചവടം നടത്തി വരുകയായിരുന്നു പ്രതി. ബുധനാഴ്ച രാവിലെ 9:30 എക്സൈസ് ഒക്കെ നടത്തിയ മിന്നൽ ആണ് യുവാവ് പിടിയിലായത്.9 ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് പ്രതിയിൽ നിന്നും എക്സൈസ് കണ്ടെത്തിയത്.
പ്രവീൺ ഒന്നര വർഷമായി നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി വരികയായിരുന്നു. എക്സൈസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടനത്തിയത്.