
റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി : പുളിക്കൽ അന്തിയൂർ കുന്ന് റോക് വ്യൂ ഓഡിറ്റോറിയത്തിന് സമീപത്തെ കോറിയിൽ ആശുപത്രി മാലിന്ന്യം ഉൾപ്പടെ തള്ളിയ കേസിൽ കൊണ്ടോട്ടി പോലീസ് അന്തിയൂർ കുന്ന് ഒറ്റു പാലക്കൽ വലിയപറംബ് സ്വേദേശിയായ അസീബ്ദ്ധീൻ (35) കൊണ്ടോട്ടി പോലീസ് പിടികൂടിയത് .ഏകദെശം പത്ത് ലോഡോളം മാലിന്യമാണ് അന്തിയൂർകുന്നിൽ തള്ളിയത് ബൂ ഉടമയുടെ സഹായം ഇതിന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു കോഴിക്കോട് സ്വകാര്യആശുപത്രിയിൽ നിന്ന് കോഴിക്കോട് ഉള്ള ഒരാൾ കരാർ എടുത്ത ത് സബ് കരാർ എടുത്ത വ്യക്തിയാണ് അസീബ്ദ്ധീൻ മാലിന്യം തള്ളിയതിനെതിരെ നാട്ടുകാർ രംഗത്ത് വന്നിരുന്നു.കോറിയിലെ വെള്ളത്തിൽ മാലിന്ന്യം കലർന്നിരുന്നുമലിന്ന്യം തള്ളിയതിനെതിരെ പുളിക്കൽ പഞ്ചായത്ത് പ്രാഥമിക നടപടി സ്വീകരിച്ചിരുന്നു ഉടനെ മാലിന്ന്യം മാറ്റും എന്ന് മാലിന്ന്യം തള്ളിയവർ അറീച്ചതുമാണ് എന്നാൽ യാതൊരുനടപടിയും ഇല്ലാതെ വന്നതോടെ ഇവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളിൽ ഒരാളെ പിടികൂടുകയും ചെയ്തു ഇവിടെമലിന്ന്യം .കൊണ്ടുവന്ന് തള്ളാൻ ഉപയോഗിച്ച ജെ സി ബി ,ടോറസ് തുടങ്ങിയ വാഹനങ്ങൾക്കെതിരെയും നടപടിസ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു .