
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് 28 ദിവസങ്ങൾ പിന്നിടുമ്പോൾ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് ഹൗസിൽ നടക്കുന്നത്. പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ഞെട്ടിപ്പിച്ച് കൊണ്ട് അഞ്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് ബിഗ് ബോസിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. അതിലൊരാള്‍ കോമണര്‍ ആണ്. അനീഷിനു ശേഷം ഈ സീസണിൽ എത്തുന്ന രണ്ടാമത്തെ കോമണർ ആണ്. ഇതോടെ ആരാണ് പ്രവീണ്‍ പി എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ദി മാര്‍ക്കറ്റിംഗ് മല്ലു എന്ന ഇന്‍സ്റ്റഗ്രാം പേജിൽ വീഡിയോകള്‍ ചെയ്യുന്ന പ്രവീണ്‍ പി ആണ് വൈല്‍ഡ് കാര്‍ഡ് ആയി എത്തിയിരിക്കുന്ന മത്സരാര്‍ഥി. സാമ്പത്തികവും തൊഴിൽപരവുമായ കാര്യങ്ങളെ കുറിച്ചും മനുഷ്യര്‍ക്ക് നിത്യജീവിതത്തില്‍ അറിയേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമാണ് പ്രവീൺ വീഡിയോ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തോളം അധികം ഫോളോവേഴ്സ് ആണ് ഇദ്ദേഹത്തിനുള്ളത്. യുട്യൂബില്‍ 5800 ല്‍ അധികം സബ്സ്ക്രൈബേഴ്സുമുണ്ട്.
സീരിയൽ താരം ജിഷിൻ മോഹൻ, അവതാരക മസ്താനി, യുട്യൂബറായ പ്രവീൺ, വ്ളോഗറും ഡാൻസറുമായ ആകാശ് സാബുവെന്ന സാബു , നടിയും മോഡലുമായ വേദ് ലക്ഷ്മി എന്നിവരാണ് ബിഗ് ബോസിലേക്ക് എത്തിയ അഞ്ച് വൈല്‍ഡ് കാര്‍ഡുകള്‍. നാല് ആഴ്ചത്തെ ഹൗസിലെ ഗെയിം കണ്ടിട്ട് വരുന്നു എന്നതാണ് ഇവർക്കുള്ള ഏറ്റവും വലിയ അഡ്വാന്‍റേജ്. വൈല്‍ഡ് കാര്‍ഡുകള്‍ കൂടി എത്തിയതോടെ ഹൗസില്‍ നിലവില്‍ ഇപ്പോൾ 21 മത്സരാര്‍ഥികളാണ് ഉള്ളത്.