സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; പോത്തൻകോട് സ്വദേശിയായ വയോധിക തീവ്രപരിചരണ വിഭാഗത്തിൽ | amoebic encephalitis

Amoebic encephalitis
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം (Primary Amoebic Meningoencephalitis - PAM) സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ ഒരു വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ചത്

ദിവസങ്ങൾക്ക് മുമ്പ് പനിയെ തുടർന്ന് പോത്തൻകോടുള്ള സ്വകാര്യ ആശുപത്രിയിൽ ഇവർ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എസ്.യു.ടി. ആശുപത്രിയിലേക്ക് മാറ്റുകയും, പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് നടത്തുകയും ചെയ്തിരുന്നു.

രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ഇവരുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കേസുകൾ വർദ്ധിക്കുന്നു

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മാത്രം തിരുവനന്തപുരത്ത് ആറ് അമീബിക് മസ്തിഷ്‌കജ്വര കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആനാട്, മംഗലപുരം, പാങ്ങപ്പാറ, രാജാജി നഗർ, തോന്നയ്ക്കൽ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

അപൂർവവും എന്നാൽ അതീവ ഗുരുതരവുമായ ഈ രോഗം വ്യാപകമാകുന്നതിൽ ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com