
വാളയാർ: തീവണ്ടി യാത്രക്കാരായ വ്യാപാരികളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ ഒരാൾ കൂടി പോലീസ് പിടിയിലായി(money). തൃശ്ശൂർ അന്തിക്കാട് അരിമ്പൂർ സ്വദേശി നിധീഷ് (39) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിൽ യാത്ര ചെയ്തിരുന്ന വ്യാപാരികളെ പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിധരിപ്പിച്ച് 9 അംഗ സംഘം കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഇറക്കുകയായിരുന്നു. ശേഷം ഇവരുടെ പക്കലുള്ള 25 ലക്ഷം രൂപ സംഘം കവരുകയായിരുന്നു. കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തെയാളാണ് നിധീഷ്. ശേഷിക്കുന്ന രണ്ടുപേർക്കായി പോലീസ് വല വിരിച്ചിരിക്കുകയാണ്.