തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വര ബാധ സ്ഥിരീകരിച്ചു(amoebic encephalitis). 13 വയസുള്ള മലപ്പുറം കാരക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10 ആയതായി അധികൃതർ അറിയിച്ചു. ഇതിൽ 4 പേർ കുട്ടികളാണ്.
അതേസമയം, കുട്ടിക്ക് രോഗ ബാധയുണ്ടായത് പ്രദേശവാസികളിൽ ആശങ്ക ഉടക്കിയിട്ടുണ്ടെന്നാണ് വിവരം. രോഗബാധയെ തുടർന്ന് അതീവ ജാഗ്രതയാണ് പ്രദേശത്ത് പ്രഖ്യാപിച്ചിട്ടുള്ളത്.