കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സംഘർഷത്തിൽ ഒരാളെ കൂടി അറസ്റ്റിൽ. താമരശ്ശേരി വാവാട് സ്വദേശി ഷഫീഖ് ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
ഇന്ന് ഉച്ചയോടെ താമരശ്ശേരിയിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് 300ലേറെ പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം നടന്ന സംഘർഷത്തില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കും കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അറവുമാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി നടക്കുന്ന സമരമാണ് അക്രമാസക്തമായാത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്റൂഫാണ് ഒന്നാം പ്രതി.