റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി : പുളിക്കളിലെ ആലുക്കലിൽ നിന്ന് കോഴിക്കോട് കിണാശ്ശേരി സ്വേദേശിയായ മുഹമ്മദ്‌ഷാലുവിനെ തട്ടികൊണ്ടുപോയ കേസിൽ കൊണ്ടോട്ടി പോലീസ് ഒരാളെക്കൂടി പിടികൂടി .മോങ്ങം പാറക്കാട് വീട്ടിൽ സമീർ 39 നെ യാണ് കൊണ്ടോട്ടി പോലീസ പിടികൂടിയത് . കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ പി എം ഷമീറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഈ കേസിലെ പ്രധാന പ്രീതിയെന്ന സംശയിക്കുന്ന വള്ളുവമ്പ്രം സ്വദേശി മൻസൂർ അലി എന്ന ആളുടെ സുഹൃത്തും വാഹന ഇടപാടുകാരനുമായി ഇയാൾ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ തരപ്പെടുത്തി കൊടുത്ത കുറ്റകൃത്യത്തിന്ന് പ്രതികൾക്ക് സഹായം ചെയ്തതിന്നാണ് സമീറിനെതിരെ കേസടുത്ത് അറസ്റ്റ് ചെയ്തത് .പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു .