തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായി. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്.
തദയൂസിന്‍റെ മൃതദേഹം പൂവാർ ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ഇരയിമ്മൻ തുറയിൽ സെറ്റല്ലസിനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന മുത്തപ്പൻ, രജിൻ, പുഷ്പദാസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.