കോഴിക്കോട് : കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മോഡേൺ ബസാർ ഞെളിയം പറമ്പിന് മുമ്പിൽ ആണ് അപകടം നടന്നത്. ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്.
കാറോടിച്ചിരുന്ന രാമനാട്ടുകര സ്വദേശിയാണ് അപകടത്തിൽ മരിച്ചത്. കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.സ്ഥലത്ത് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.