സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം |Accident death

അപകടത്തിൽ അറക്കൽ വീട്ടിൽ മുഹമ്മദ് അനസ് (25) ആണ് മരിച്ചത്.
bus accident
Published on

തൃശ്ശൂര്‍ : തൃശ്ശൂർ കയ്പമംഗലം ദേശീയപാതയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാവക്കാട് കടപ്പുറം സ്വദേശിയും എടമുട്ടത്ത് താമസക്കാരനുമായ അറക്കൽ വീട്ടിൽ മുഹമ്മദ് അനസ് (25) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ദേശീയപാത 12 ൽ ആയിരുന്നു അപകടം നടന്നത്.ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന വലിയപറമ്പിൽ ബസും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ബസ് ദേഹത്ത് കൂടെ കയറി ബൈക്ക് യാത്രികന്‍ തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com