പാലക്കാട് തിമിംഗല ഛർദിലുമായി ഒരാൾ അറസ്റ്റിൽ |Ambergris Seized

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാറൂക്ക് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്.
ambergris
Published on

പാലക്കാട് : തിമിംഗല ഛർദിലുമായി ഒരാൾ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലത്താണ് തിമിംഗല ഛർദിലുമായി ഒരാൾ പിടിയിലായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാറൂക്ക് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്.

ഇയാളിൽ നിന്ന് 4.6 കിലോ തമിംഗല ഛർദിലാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ച് ഉദ്യോഗസ്ഥർ.

എന്താണ് തിമിംഗല ഛർദി അഥവാ ആംമ്പർഗ്രിസ്?

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദി അഥവാ ആംമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണണിത്. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും.

പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. തിമിംഗല ഛർദിയിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.

തിമിംഗലം ഛർദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംമ്പർഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദിച്ചുകളയുന്ന ഈ വസ്തു. ഇത് ഇടയ്ക്ക് ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാൻ തീരം ആംമ്പർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംമ്പർഗ്രിസ് ഉപയോഗിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com