പാലക്കാട് : സ്കൂളിന് സമീപം നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. മണ്ണാർക്കാട് നെല്ലിപ്പുഴ മൈലാൻ പാടം സ്വദേശി അർഷാദ് അയ്യൂബ് ആണ് പിടിയിലായത്.
സ്കൂട്ടറിൽ കടത്തുകയായിരുന്ന 750 പാക്കറ്റ് ഹാൻസ് പിടികൂടി. അട്ടപ്പാടി അഗളി വൊക്കേഷണൽ ഹൈസ്കൂളിന് സമീപത്ത് വച്ചാണ് പിടിച്ചത്. വാഹന പരിശോധനക്കിടയിൽ അഗളി പൊലീസാണ് പിടികൂടിയത്.