
കൊല്ലം: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു(Banned Tobacco). കല്ലുംതാഴം, കൈരളി നഗർ 136, തൊടിയിൽ പുത്തൻ വീട്ടിൽ ദിൽഷാദിനെയാണ് (44) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം തട്ടാമല സ്കൂളിന് സമീപം ഇരുചക്ര വാഹനത്തിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തവെയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രത്യേ അറസ്റ്റ് ചെയ്തത്.