പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്ത സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍ | Arrest

അണുങ്ങൂര്‍ സ്വദേശി സജി(46)യെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
arrest
Published on

കൊല്ലം : പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്ത സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. അണുങ്ങൂര്‍ സ്വദേശി സജി(46)യെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.പൊട്ടിത്തെറിയിൽ വീടിന്റെ ജനാലുകള്‍ക്കും ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. കൊല്ലം ഏരൂര്‍ മണലില്‍ അണുങ്ങൂര്‍ ഭാനു വിലാസത്തില്‍ കിരണിന്റെ വളര്‍ത്തു നായയാണ് ചത്തത്.

പന്നിയെ പിടികൂടുന്നതിനായി സജി കിരണിന്റെ വീട്ടുപുരയിടത്തില്‍ പന്നിപ്പടക്കം വച്ചു. ഞായറാഴ്ച രാത്രി കിരണ്‍ വളര്‍ത്ത നായയെ അഴിച്ചുവിട്ടശേഷം ഉറങ്ങാന്‍ കിടന്നു. പെട്ടെന്ന് ഭയങ്കരമായ ശബ്ദം കേട്ടത്. ഉടനെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പടക്കം പൊട്ടി നായയുടെ തല ചിന്നി ചിതറുന്നത് കണ്ടത്.

പുലര്‍ച്ചെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കാലുകൊണ്ട് അത് തട്ടിക്കളഞ്ഞങ്കിലും പടക്കം പൊട്ടിയില്ല. ഭാഗ്യം കൊണ്ടാണ് തൊഴിലാളി രക്ഷപ്പെട്ടത്. ഏരൂര്‍ പോലീസും, സയന്റിഫിക് വിഭാഗവും, ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടുപുരയിടത്തില്‍ നിന്ന് രണ്ട് പന്നിപ്പടക്കം കൂടി കണ്ടെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com