
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ പുതിയ പരസ്യം ഏറ്റെടുത്ത് കേരളം(Tourism Department). തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാർ മൂലം തുടരുന്ന ബ്രിട്ടീഷ് യുദ്ധ വിമാനം ഉൾപ്പെടുത്തിയാണ് പുതിയ പരസ്യം പുറത്തു വന്നിരിക്കുന്നത്.
ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35ന്‍റെ ചിത്രവും അതിനൊപ്പം "ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ല" - എന്ന ക്യാപ്ഷനുമാണ് ജനശ്രദ്ധ പിടിച്ചു പറ്റാൻ കാരണം. പരസ്യം പുറത്തുവന്നതോടെ നിരവധിപേരാണ് പിന്തുണയറിയിച്ചെത്തിയിരിക്കുന്നത്.
അതേസമയം വിമാനം പരിശോധിക്കാൻ 40 അംഗ ബ്രിട്ടീഷ് സംഘം തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ധന ക്രാവ് മൂലം ജൂൺ 14 നാണ് വിമാനം തിരുവനതപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയത്.